കേരളത്തിന് 35 കോടിയുടെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ ഭരണാധികാരി

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഖത്തര്‍ 50 ലക്ഷം ഡോളര്‍ (34.89 കോടി ഇന്ത്യന്‍ രൂപ) സഹായധനം നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം നല്‍കുന്നതെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അടിയന്തരസഹായമായി അഞ്ച് ലക്ഷം ഖത്തര്‍ റിയാലിന്റെ (ഏകദേശം 95 ലക്ഷം രൂപ) ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ചാരിറ്റി വഴി നടപ്പാക്കും. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്ന് ഖത്തര്‍ ചാരിറ്റി വഴി 40 ലക്ഷം റിയാലിന്റെ (7.6 കോടി രൂപ) ധനസഹായം സമാഹരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കേരളം നേരിടുന്ന ദുരിതത്തില്‍ പങ്കുചേരുന്നതായി ഖത്തര്‍ അമീര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തില്‍ അറിയിച്ചിരുന്നു.

പ്രളയത്തിൽ ആശ്വാസമായി വന്നവരെ ഒരു കൂട്ടം സ്ത്രീകൾ അപമാനിക്കുന്നത് കണ്ടോ – ഇങ്ങനെയും മനുഷ്യരോ

Outdoor living areas ar fashionable owners. They function Associate in Nursing extension of indoor living areas. it had been once Associate in Nursing after-thought to possess outside living areas of the house. an easy stoop or concrete surface with a picnic table and transportable grill was the traditional apparel.

ആര്‍ത്തലയ്ക്കുന്ന അച്ചന്‍കോവില്‍ ആറിലേക്ക് അയാള്‍ എടുത്തു ചാടി; മറുകരയിലൊറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവുമായി

കരകവിഞ്ഞ് ഭ്രാന്തമായൊഴുകുന്ന അച്ചന്‍കോവിലാറിലേക്ക് നാട്ടുകാരും പോലീസും ഫയർഫോഴ്സും നോക്കിനില്‍ക്കെയാണ് അരയില്‍ കെട്ടിയ കയറുമായി ഉണ്ണികൃഷ്ണന്‍ എടുത്ത് ചാടിയത്. മൂന്നു ദിവസമായി അക്കരയില്‍ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ആഹാരസാധനങ്ങളെത്തിക്കാനായിരുന്നു ഉണ്ണികൃഷ്ണന്‍ ഈ അതിസാഹസ പ്രവർത്തി ചെയ്തത്.

‘99–ാം വയസ്സില്‍ പ്ലെയിനില്‍ കയറി’; കൂളായി മുത്തശ്ശി; പ്രളയനോവിനിടെ ഊഷ്മളകാഴ്ച

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലഡ് റിലീഫ് സെല്ലിൽ അവശ്യ മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ട്. നിലവിൽ കുറവ് നേരിടുന്ന മരുന്നുകളുടെ പേരും, അത്യാവശ്യമായി സ്റ്റോക്കിലേക്ക് വേണ്ട മരുന്നുകളുടെ എണ്ണവും താഴെ ചേർക്കുന്നു. ദയവായി സാധിക്കുന്നവർ മരുന്നുകൾ സംഭാവന ചെയ്യുക.

ദുരിതാശ്വാസത്തിന് ഹാൾ തരില്ലെന്ന് ബാർ അസോസിയേഷൻ; പൂട്ട് പൊളിച്ച് കലക്ടർ അനുപമ

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സാധനങ്ങൾ കലക്ടറേറ്റിൽ സൂക്ഷിക്കാൻ വിസമ്മതിച്ച് ബാർ അസോസിയേഷൻ ഭാരവാഹികൾ. പലതവണ ആവശ്യപ്പെട്ടിട്ടും ഹാൾ തുറന്നുകൊടുക്കാൻ ഭാരവാഹികൾ തയ്യാറായിരുന്നില്ല. തുടർന്ന് ജില്ലാ കലക്ടർ ടിവി അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു.

ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നൽകിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി. പ്രളയത്തിൽ ദുരന്തമനുഭവിക്കുന്നവർക്കായി നാടൊട്ടാകെ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതിനിയിലാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷന്റെ നിഷേധ നിലപാട്.

കഴിഞ്ഞ മൂന്നുനാലു ദിവസങ്ങളായി തുടരുന്ന മഴയിൽ ജില്ലയിലെ ആറാട്ടുപുഴ, താഴത്തും മുറി, പനംകുളം, പല്ലിശ്ശേരി, കരുവന്നൂർ, അത്തിക്കാവ്, എട്ടുമുന, രാജ കമ്പനി, തേവർറോഡ്, മുളങ്ങ്, പള്ളം എന്നിവിടങ്ങളിലെ ആയിരത്തോളം വീടുകൾ വെള്ളത്തിലായി. വെള്ളപൊക്കത്തെ തുടർന്ന് ഇവിടങ്ങളിൽ നിന്ന് ആളുകളെ ​ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കെയാണ്.

ചെങ്ങന്നൂരില്‍ മരണത്തിന്റെ നിലവിളിയെത്തി

അഭയം കാത്തിരുന്നവര്‍ക്കു മേല്‍ മരണത്തിന്റെ കാലൊച്ചയും എത്തി തുടങ്ങി; വെള്ളത്തില്‍ മുങ്ങിയും വിശന്നും രോഗം മൂലവും ചെങ്ങന്നൂരില്‍ പത്ത് പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ചു; മരണം 17 എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍; രക്ഷകരെ കാത്ത് ചെങ്ങന്നൂരില്‍ മാത്രം 50,000 പേര്‍; ഇക്ഷാപ്രവര്‍ത്തനത്തിന് പോകുന്ന ബോട്ടുകള്‍ മറിഞ്ഞ് അനേകം പേര്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്ക്; മഹാ പ്രളയത്തിന്റെ ദുരന്ത തലസ്ഥാനമായി മാറി ചെങ്ങന്നൂര്‍

ശനിയാഴ്ചയും പ്രതീക്ഷക്കു വകയില്ലാതായി

മുരിങ്ങുർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രണ്ട് മരണം; നിരണത്ത് 10 പേരെ കാണാനില്ല; ആലുവയിലും ചെങ്ങന്നൂരും തിരുവല്ലത്തും തിരുവനന്തപുരത്തും പേമാരി തുടരുന്നു; രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി വീണ്ടും പേമാരി; ഇടുക്കിയിൽ മഴ മാറിയതോടെ പെരിയാറിലും ചാലക്കുടി പുഴയിലും വെള്ളം കുറയുന്നു; കുട്ടനാടും പ്രളയഭീതിയിൽ തന്നെ; രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണമെന്ന ആവശ്യം സജീവമാക്കി പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ സന്ദർശനം നിർണ്ണായകമാകും; പ്രളയജല ഭീഷണി വിട്ടുമാറാതെ കേരളം

ഇത് മാരകപ്രളയം, സഹായിക്കണം; കേരളത്തെ ചേര്‍ത്തുനിര്‍‌ത്തി ദുബായ് ഭരണാധികാരി

കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത മഹാ പ്രളയം നേരിടുമ്പോൾ സഹായ ഹസ്തവുമായി ലോകത്തിലെ പല കോണുകളിൽ നിന്നും നന്മ നിറഞ്ഞ മനസ്സുകൾ മുന്നോട്ട് വരികയാണ് .നിർത്താതെ പെയ്ത മഴയിലും മണ്ണിടിച്ചലിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും ഇനിയും മോചനം നേടിയിട്ടില്ല കേരളം .ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങളും ,ഭക്ഷണവും എത്തിക്കാൻ ഒരുപാട് പേരും സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട് .മഴ കൊണ്ടുള്ള ദുരന്തത്തിൽ വലയുന്ന കേരളത്തിനെ ചേർത്ത് നിർത്തുകയാണ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്.കേരളത്തിന് അടിയന്തര സഹായം ലഭ്യമാക്കുവാൻ വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് എന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചു .അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായാണ് അദ്ദേഹം ട്വീറ്റ് ചെയ്തത് .കുറിപ്പിനൊപ്പം കേരളത്തിലെ ദുരന്തത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കു വെച്ചു .യു എ ഇ യുടെ വിജയത്തിന്റെ അഭിവാജ്യ ഘടകം ആയി എന്നും മലയാളികൾ ഉണ്ടായിരുന്നു എന്നും അത് കൊണ്ട് തന്നെ കേരളത്തെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ഉത്തരവാദിത്വം യു എ ഇ യ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ശൈഖ് മുഹമ്മദിന്റെ ട്വീറ്റിന്റെ പൂർണരൂപം ഇങ്ങനെ :- സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായിഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്..

ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു.യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ.

കൊച്ചി കടുങ്ങല്ലൂരില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നു

ഇന്ന് പുലര്‍ച്ചെമുതലാണ് വീടുകളില്‍ വെള്ളം കയറിത്തുടങ്ങിയത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നിറഞ്ഞുകവിഞ്ഞു. ജീവന്‍കയ്യില്‍പ്പിടിച്ചാണ് ഇവര്‍പുറത്തിറങ്ങിയത്. #Flood #Help #Kochi #StandwithKerala It will indicated the new (finished) grades. they’re shown in solid lines to distinction with the broken lines of the prevailing grade. With the new grades, the ground elevation for the building is established at the very best purpose. the house is positioned on the heap within the best location to require advantage of everything heap offers. This embrace views, solar power, use of trees and no matter else is on the market.

മുല്ലപ്പെരിയാറും കവിഞ്ഞൊഴുകുന്നു

This questionable “cut and fill” procedure will 2 things. 1st it provides for level ground expanse for the house location. Second, it shapes the land to slope water far from the house on all sides of the building.