മലയാളികളെ ത്രില്ലടിപ്പിക്കാൻ അണിയറയിൽ ഒരുങ്ങുന്നതൊരു അടാർ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ . മഞ്ജിത് ദിവാകർ സംവിധാനം ചെയ്യുന്ന ന്വസ്റ്റിഗേഷന് ത്രില്ലര്‍ കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03 അണിയറയിൽ ഒരുങ്ങുന്നു. AAIM പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ ലത്തീഫ് വടക്കൂട്ട് ആണ് ചിത്രം നിർമിക്കുന്നത്. എറണാകുളം ,തൃശ്ശൂർ ,കോയമ്പത്തൂർ ,പാലക്കാട് ,നഗർകോവിൽ ,തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ 42 ദിവസം കൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി .പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു . 2019 തുടക്കത്തിൽ ചിത്രം തീയേറ്ററുകളിൽ എത്തും .
കൊച്ചിയിൽ സ്ഥിരതാമസമായ ഒരു കുടുംബത്തിലെ അംഗമായിരുന്നു ലക്ഷ്മി . ഭർത്താവിന്റെ മരണശേഷം അവളെ സംരക്ഷിക്കാൻ ആരും തന്നെ ഉണ്ടായില്ല .ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ വരുമാനം കൊണ്ട് അവളുടെ ജീവിതത്തിലെ എല്ലാമായ മകൾ ശാദികയുമായി സന്തോഷകരമായി കഴിഞ്ഞു പോകുന്നു . ലക്ഷ്മിയുടെ പ്രതീക്ഷയെല്ലാം ശാദികയിലായിരുന്നു .പഠനശേഷം ഒരു ജോലി കണ്ടെത്തണം എന്നായിരുന്നു ശാദികകയുടെ ആഗ്രഹം .അമ്മയുടെ കഷ്ടപ്പാടുകൾ കണ്ടു വളർന്ന അവൾക്ക് ‘അമ്മ ഒരു നല്ല സുഹൃത്തു കൂടിയായിരുന്നു .ഇതിനിടയിലാണ് രാഹുൽ എന്ന ഒരു പയ്യനെ ശാദിക പരിചയപ്പെടുന്നതും അടുക്കുന്നതും .
കുടുംബ സുഹൃത്തായ രേണുകയുടെ സഹായത്തോടെ Dr .സെറീന തോമസിനെ കാണുവാനായി ശാദിക ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നു .ശാദികയുടെ യാത്രയ്ക്കിടയിൽ പരിചയപ്പെടുന്ന ചിലരിൽ നിന്നുണ്ടാകുന്ന പ്രശ്നത്തിന് സെറീനയുടെ സുഹൃത്തായ അമീർ യൂസഫ് എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നതോടു കൂടി സിനിമ സംഭവബഹുലമാകുന്നു . വളരെ നാളികള്ക് ശേഷം അതിശക്തമായ ഒരു കഥാപാത്രമായ ലക്ഷ്മിയെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ചാര്‍മിള തിരിച്ചു വരുന്നു . മകൾ ശാദികയുടെ വേഷം കന്നഡ താരം അക്ഷത ശ്രീധർ ശാസ്ത്രി യും Dr . സെറീന തോമസായി നേഹ സക്സേനയും അമീർ യൂസഫായി തമിഴിലെ നടനും പ്രൊഡ്യൂസറുമായ RK സുരേഷും കൂടാതെ വിനോത് കിഷൻ ,സുയോഗ് രാജ് , വിജിൽ വര്‍ഗീസ് , ആദം ലീ , ശിവാജി ഗുരുവായൂർ , സിനോജ് വര്‍ഗീസ്,കിരൺ രാജ് ,അബൂബക്കർ,അനുശീലൻ , അശ്വനി , നിയുക്ത ,ബേബി പാർവ്വതി തുടങ്ങിയവർ അഭിനയിക്കുന്നു .